Home | Articles | 

Wellness Health & Lifestyle
Posted On: 27/08/20 18:56
മെഡിക്കല്‍ ഉപകരണങ്ങള്‍ വാടകയ്ക്കു ലഭിച്ചാലോ?

 

രും ചിന്തിക്കാത്തതും ചിന്തിക്കാന്‍ ഇഷ്ടപ്പെടാത്തതുമായ കാര്യമാണ് അവനവന്റെവീട്ടിലുള്ളവര്‍ക്കും ഒരു അപകടമുണ്ടായേക്കാമെന്നത്. ഒരു പക്ഷേ കാലൊടിയുകയോ മറ്റോ ചെയ്യാം.

കാലിലെ ഒടിവ് മാറുന്നതുവരെ ആശുപത്രിയില്‍ തന്നെ കഴിയുക എന്നത് അത്ര പ്രായോഗികമല്ല. വീട്ടിലെത്തിയാല്‍ രോഗിയെ ശുശ്രൂഷിക്കാന്‍ ഒരാളെ ഏര്‍പ്പാടാക്കുക എന്നത് ലളിതമായ കാര്യവുമല്ല.

രോഗിക്ക് ബാത്ത്‌റൂമിലേക്കോ വീടിന്റെ മറ്റു ഭാഗങ്ങളിലേക്കോ പോകാന്‍ ഒരാള്‍ സഹായത്തിനില്ലെങ്കില്‍ പിന്നെ ഒരു വഴിയേയുള്ളൂ വീല്‍ച്ചെയറോ, വാക്കറോ സ്വന്തമായി വാങ്ങുക. അസുഖംഭേദമായാല്‍ പിന്നെ വലിയ വിലകൊടുത്തു വാങ്ങിയ ഇവയൊക്കെ അധികപ്പറ്റാകുകയും ചെയ്യും.

എന്നാല്‍, ഇത്തരത്തിലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വാടകയ്ക്കു ലഭിച്ചാലോ? കൊള്ളാം അല്ലേ..? ചെറിയ പണം മുടക്കി ഇവ വാടകയ്‌ക്കെടുത്താല്‍ ഉപയോഗം കഴിഞ്ഞ് തിരച്ചുകൊടുത്താല്‍ മതി. ഈ പുതുപുത്തന്‍ സാധ്യത തൊഴില്‍രഹിതരായവര്‍ക്ക് പത്ത് 'പുത്തന്‍' നേടിത്തരുമെന്ന് മാത്രമല്ല രോഗികള്‍ക്ക് വലിയ ആശ്വാസമാകുകയും ചെയ്യും.

 

ഇത്തരത്തില്‍ വ്യത്യസ്ഥമായ മാര്‍ഗം സ്വീകരിച്ച്‌ മാതൃകയായിരിക്കുകയാണ് പാലാ ഇടമറ്റംകാരനായ അരിമറ്റത്തില്‍ ജോമോന്‍. ഈ   സ്ഥാപനത്തില്‍  വീല്‍ച്ചെയറുകളും വാക്കറും മാത്രമല്ല എയര്‍ബെഡ്ഡും അഡ്ജസ്റ്റബിള്‍ ഹോസ്പിറ്റല്‍ കട്ടിലും ഓക്‌സിജന്‍ കോണ്‍സന്റേറ്ററും വരെ വാടകയ്ക്ക ലഭിക്കും.

 

 


WELLNESS HEALTH AND LIFESTYLE 

Supplier of Fitness Equipment – Treadmills, Orbitrek, AB Exerciser, Massager & Fitness Accessories  in Kottayam, Thiruvalla, Pathanamthitta, Pala, Kattappana, Thodupuzha & Muvattupuzha


Phone : 9447143008, 9744303008





Article URL: